വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2018
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദി​ല്‍​നി​ന്നു കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍. സം​സ്ഥാ​ന​ത്തെ ഭ​ര​ത് ബ​ന്ദ് സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു 

രാ​വി​ലെ ആറ് മു​ത​ല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ദി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നേരത്തെ അ​റി​യി​ച്ചി​രു​ന്നു. 

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ