വയനാട് : പ്രളയത്തിന് പിന്നാലെ ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേയ്ക്ക് എത്തുന്നു. മണ്ണിന്റെ ചൂട് കൂടുകയും ജൈവാംശം നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നത്. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ ഏറെനേരം ജീവിക്കാന്‍ കഴിയാത്ത ഇരുതലമൂരികള്‍ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങിയേക്കും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയെ വനംവകുപ്പ് നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടതാണ് ഇരുതലമൂരികള്‍ വന്‍തോതില്‍ പുറത്തെത്താന്‍ കാരണമെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. വരാനിരിക്കുന്ന വലിയ വരര്‍ച്ചയുടെ സൂചനയാകും ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായ ഈ മാറ്റമെന്നും വിദഗ്ധര്‍ പറയുന്നു.
മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതല്‍ ഉള്‍പ്പെടെയുള്ള അനേകം ജീവികളുടെ ആവാസ വ്യവസ്ഥയെ പ്രളയം ബാധിച്ചതായാണ് വിലയിരുത്തല്‍.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ