കാഞ്ഞങ്ങാട്: പി ജയരാജനെ പുകഴ്ത്തി നേരത്തെയുണ്ടായിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പോലും പിന്‍വലിക്കാത്ത അഡ്വ.സി ഷുക്കൂറിന്റെ കാര്യത്തില്‍ ഒന്ന് അയഞ്ഞ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍. മാധ്യമം പത്രത്തിന് നല്‍കിയ ഇന്റര്‍വ്യുവിലാണ് ഖമറുദ്ധീന്‍ ഇത്് വ്യക്തമാക്കിയത്. സി ഷുക്കൂറിന് തിരിച്ചുവരാന്‍ അവസരമെന്ന് ലീഗ് ജില്ലാ നേതൃത്വം എന്ന ഹെഡിങില്‍ വന്ന വാര്‍ത്ത മാധ്യമം ഓണ്‍ ലൈനിലാണ് ഇന്നലെയുണ്ടായിരുന്നത്. ലോ യേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാന ത്തേക്ക് തിരിച്ചു വരുന്നതിന് മുന്‍ പ്രസിഡന്റ് അഡ്വ.സി ഷുക്കൂറിന് തടസമില്ലെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍. അ ദ്ദേഹത്തി നെതി രെ നടപടി യെടുത്തില്ല. ഉത്ത രേന്ത്യയില്‍ പോലും നടക്കാത്ത രീതിയില്‍ കൊലപാതകത്തിന് നേതൃത്വം നല്‍കി ആ ളെ മഹത്വവല്‍കരിച്ചതിനാണ് ഷുക്കൂറിനെതിരെ നടപടി എടുത്തിരിക്കുന്നത്. ആ ്പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.
സമൂഹ മാധ്യമങ്ങളില്‍ സി ഷുക്കൂറിനെതി രെ കാമ്പയിന് നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടു ണ്ടെന്നും ഖമറുദ്ധീന്‍ മാധ്യമത്തോട് പറഞ്ഞതായിട്ടാണ് വാര്‍ത്തയിലുള്ളത്. അതേ, സമയം ഷുക്കൂറ് ആഗസ്റ്റ് 25ന് പി ജയരാജനെ അനുകൂലിച്ചിട്ട പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ലായെന്നത് വസ്തുതയാണ്. പാര്‍ട്ടി യെടുത്ത നടപടിക്ക് ശേഷം പ്രതിപക്ഷം പോരാ എന്ന രീതിയിലുള്ള പോസ്റ്റും സെപ്തംബര്‍ ഒമ്പതിന് ഷുക്കൂര്‍ ഇട്ടിരുന്നു. എന്നാല്‍ ഒരു കാരണം പോലും കാണിക്കാതെ ഷുക്കൂറിനെ ജില്ലാ ലോ യേഴ്‌സ് ഫോറം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അദ്ദേഹം സംസ്ഥാന കമ്മിറ്റിയില്‍ പരാതിയായി നല്‍കു മെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്് ഖമറുദ്ധീന് ഇത് സംബന്ധിച്ച് ഏ തെങ്കിലും രീതിയിലുള്ള പുതിയ നിര്‍ ദ്ദേശം വല്ലതും വന്നതായിരിക്കും പുതിയ മലക്കം മറിയലിന് കാരണ മെന്നത് എന്ന് അ ന്വേഷി ക്കേണ്ട കാര്യമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ