കാസർകോട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണയജ്ഞത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യ ദിവസം മികച്ച പ്രതികരണം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ 84,74,127 രൂപയാണ് ആകെ ലഭിച്ചത്. വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്ന് 33,42,723 രൂപയും കാസര്‍കോട് താലൂക്കില്‍ നിന്ന് 51,31,404 രൂപയുമാണു ലഭിച്ചത്.
ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളിലെ ധനസമാഹരണം സെപ്തംബര്‍ 15നാണ്. രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഹോസ്ദുര്‍ഗ് താലൂക്കിലും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ 5 വരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലുമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുന്നത്. മറ്റു ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടും തുക കൈമാറാം. ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ നാലു കോടിയോളം രൂപ ലഭിച്ചു കഴിഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ