വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2018
കാഞ്ഞങ്ങാട് : വർഗ്ഗീയ വാദികൾ ഇന്ത്യ വിടുക എന്ന പ്രമേയത്തിൽ നാഷണൽ യൂത്ത് ലീഗ് ഒക്ടോബർ രണ്ടിന് കാസറഗോഡ് വെച്ചു സംഘടിപ്പിക്കുന്ന ഫ്ലാഗ് മാർച്ചിന്റെ ലോഗോ പ്രകാശനം ചെയ്തു . കണ്ണൻ നായർ സ്മാരക പാർക്കിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ സുലൈഖ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു. സ്വാമി പ്രേമാനന്ത ശിവഗിരി മഠം വിശിഷ്ടാതിഥിയായി. 
എൻ.വൈ.എൽ സംസ്ഥാന ട്രഷറർ  റഹീം ബെണ്ടിച്ചാൽ, ജില്ല സെക്രട്ടറി ഷാഫി സുഹ്‌രി , ജില്ല കോഡിനേറ്റർ റിയാസ് അമലടുക്കം, ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി, മണ്ഡലം പ്രസിഡന്റ്  ബിൽടെക് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു . ജില്ല പ്രസിഡന്റ് ഷെയ്ഖ് ഹനീഫ് , ട്രഷറർ  ഹനീഫ് പി എച്ച് , അബൂബക്കർ പൂച്ചക്കാട് , സിദ്ദിഖ് ചെങ്കള , ശഫീഖ് കൊവ്വൽപള്ളി , ഇബ്രാഹിം സി .പി , സമീർ ടൈഗർ തുടങ്ങിയവർ സംബന്ധിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ