വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2018
കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി അജാനൂര്‍ പഞ്ചായത്തിനും കാഞ്ഞങ്ങാട് നഗരസഭയ്ക്കുമിടയില്‍ ഏറ്റവും വലിയ പ്രശ്‌നമായി നില്‍ക്കുന്ന ഗാര്‍ഡന്‍ വളപ്പ് ഇട്ടമ്മല്‍ റോഡ് സഞ്ചാര യോഗ്യമാക്കാന്‍ പൊന്നും വിലയുള്ള അഞ്ചര സെന്റ് വിട്ട് നല്‍കിയ ഫൈസലിനേക്കുറിച്ചുള്ള എഫ്.ബി പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബഷീര്‍ കാഞ്ഞങ്ങാട് ആണ് ഇക്കാര്യമാറിയിച്ച് ഫേസ്ബുക്കില്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. ബഷീര്‍ കാഞ്ഞങ്ങാടിന്റെ എഫ്.ബി പോസ്റ്റ് പോസ്റ്റ് ഇപ്രകാരമാണ് '' ഒരു പിടി മണ്ണിന് വേണ്ടി ആര്‍ത്തികാണിക്കുന്ന മനുഷ്യരില്‍ നിന്നും വിത്യസ്തനാവുകയാണ് ചിത്താരിയിലെ ഫൈസല്‍ എന്ന മനുഷ്യന്‍ . വര്‍ഷങ്ങളായി മഴക്കാലത്ത് നടന്ന് പോവാന്‍ പോലും സഞ്ചാരയോഗ്യമല്ലായിരുന്ന ഗാര്‍ഡര്‍ വളപ്പ്  ഇട്ടമ്മല്‍ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വേണ്ടി തന്റെ പൊന്നും വിലയുള്ള അഞ്ചര സെന്റ് ഭൂമി വിട്ട് കൊടുത്തിരിക്കയാണ് ഇദ്ദേഹം. അതിനാല്‍ ഇരുപത് വര്‍ഷത്തോളമായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനറുതിയാവുകയാണ്. ഈ റോഡിന് വേണ്ടി വകയിരുത്തിയ ആറ് ലക്ഷം രൂപ ഉപയോഗിച്ച് എത്രയും പെട്ടെന്ന് റോഡിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു'' ബഷീര്‍ കാഞ്ഞങ്ങാട് എഫ്.ബിയില്‍ കുറിച്ചിട്ടിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ