‘ആദ്യം തായ് ഗവണ്‍മെന്റ് തലത്തില്‍ സഹായം വാഗ്ദാനം ചെയ്തു. അത് വളരെ മര്യാദയോടെ തന്നെ ഇന്ത്യ നിരസിക്കപ്പെട്ടു. പിന്നീട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ വഴി കേരള സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്നായി. എന്നാല്‍ ചടങ്ങില്‍ അംബാസഡര്‍ പങ്കെടുപ്പിക്കരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും’ ചുതിന്‍ടോണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.
ധനസഹായം പ്രഖ്യാപിച്ച കമ്പനികള്‍ കേരള ഹൗസിലെ റെസിഡന്റ് കമ്മീഷണര്‍ക്ക് സഹായം കൈമാറാനുള്ള ചടങ്ങില്‍ തായ്‌ലന്റ് അംബാസിഡറെയും വിളിച്ചു. എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പിനികളായാലും ചടങ്ങില്‍ അംബാസിഡര്‍ പങ്കെടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ഈ ഉപദേശം വ്യക്തമാക്കുന്ന കത്തും അംബാസിഡര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രളയസമയത്തു തന്നെ തായ്ലാന്റ് സഹായം വാഗ്ദാനം ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ അത് നിരസിക്കുകയും ചെയ്തിരുന്നു. കേരള പ്രളയ ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെന്ന് ഓഗസ്റ്റ് 22ന് അംബാസഡര്‍ ട്വീറ്റ് ചെയ്തിരുന്നു. തായ്‌ലന്‍ഡിന്റെ ഹൃദയം ഭാരതത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് അന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
Kerala Flood Relief - Perseverance: 1. Propose G-to-G assistance - politely refused 2. Propose B-to-G assistance by Thai companies registered in India - politely advised not to be present at handing over 3. Propose Thai companies registered in India proceed without me - ... pic.twitter.com/KUPDkcSYIQ— Ambassador Sam (@Chutintorn_Sam) September 13, 2018

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ