വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2018
കൊച്ചി : ഡാം, നദി എന്നിവ വൃത്തിയായി സംരക്ഷിക്കണമെന്നും മണലിന്റെ കാര്യത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഗുണകരമാകുന്ന നയം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു കെ യൂസഫ് നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. യു കെ യൂസഫിന്റെ വാദം കോടതിയില്‍ അംഗീകരിച്ചാല്‍ ഡാമിലും നദികളിലും ഉള്ള മണ്ണും ചെളിയും മാറ്റാന്‍ ഉത്തരവാകും. ഇതുകൊണ്ട് സര്‍ക്കാരിന് കോടികളുടെ വരുമാനവും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മണല്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപെടുന്നത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ