മുഖ്യമന്ത്രിക്കെതിരെ അശ്ലീലം കലർത്തിയ വാട്ട്സ് അപ്പ് സന്ദേശം; ഗ്രൂപ് അഡ്മിനായ കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ സസ്പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിക്കെതിരെ അശ്ലീലം കലർത്തിയ വാട്ട്സ് അപ്പ് സന്ദേശം; കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഗ്രൂപ് അഡ്മിനായ കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫിസ് അസിസ്റ്റന്റ് പടന്നക്കാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് തദ്ദേശ സ്വയം ഭരണ വകുപ് മന്ത്രി എ.സി മൊയ്തീൻ സസ് പെന്റ് ചെയ്തിരിക്കുന്നത്. നഗരസഭ ചെയർമാൻ വി.വി രമേശന്റെ പരാതിയുടെ മേലിലാണ് സസ്പെൻഷൻ. റിയാസ് അഡ്മിനായ നഗരപാലിക വാട്ട്സ് അപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയേയും ഷൊർണ്ണൂർ എം.എൽ എ ശശിയെയും അപകീർത്തിപെടുത്തുന്ന സന്ദേശം കണ്ടെത്തിയത്. മറ്റൊരു റിട്ടയർഡ് നഗരസഭാ ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള പോസ്റ്റിട്ടത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ