തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
ചെന്നൈ: കൂട്ടുകാരന്/ കൂട്ടുകാരിക്ക് വിവാഹ സമ്മാനമായി എന്തു നല്‍കണമെന്നത് ചിലപ്പോഴെങ്കിലും നമ്മെ കുഴക്കാറുണ്ട്. ഒത്തിരി ആലോചിച്ചും തെരഞ്ഞുമാണ് നാം ഒരു തീരുമാനത്തിലെത്താറ്. എന്നാല്‍ തമിഴ്‌നാട്ടിലെ ചിദംബരത്തെ ഒരു കൂട്ടം യുവാക്കള്‍ക്ക് പക്ഷേ അല്‍പം പോലും ആലോചിക്കേണ്ടി വന്നില്ല സമ്മാനം എന്തു നല്‍കണമെന്നതിനെ കുറിച്ച്. അഞ്ച് ലിറ്റര്‍ പെട്രോളാണ് ഇവര്‍ സമ്മാനമായി നല്‍കിയത്.

കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിയുമാണ് വേറിട്ട വിവാഹ സമ്മാനം ലഭിച്ച ദമ്പതികള്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമാണ് ഈ പ്രതികരണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രഭു പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുന്നെന്ന് പ്രഭു പറഞ്ഞു.

ദമ്പതികള്‍ക്ക് ലഭിച്ച വിവാഹ സമ്മാനം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തം വിട്ടു. പെട്രോള്‍ വരന്റെ ബൈക്കില്‍ നിറച്ച ശേഷമാണ് കൂട്ടുകാര്‍ മടങ്ങിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ