തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാന സര്‍വിസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അന്തിമ പരിശോധന ഇന്ന്തുടങ്ങും.

ഇന്നുമുതല്‍ 19 വരെയാണു പരിശോധന. ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ നേരത്തെയും വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.

അന്നു നിര്‍ദേശിച്ച മാറ്റങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയതു സംഘം പരിശോധിക്കും. ഐ.എല്‍.എസ് ഗ്രൗണ്ട് അനുമതിക്കുള്ള ഒരുക്കങ്ങളും സംഘം വിലയിരുത്തും.

200 പേരെ കയറ്റാവുന്ന യാത്രാവിമാനവും വൈകാതെ റണ്‍വേയില്‍ ഇറക്കി പരിശോധിക്കും. വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാനുള്ള ഐ.എല്‍.എസ് കാലിബ്രേഷന്‍ പരിശോധന ഈമാസം ഒന്നിനു പൂര്‍ത്തിയായിരുന്നു.

എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനക്കമ്പനികളുടെ പുതിയ ഷെഡ്യൂളില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമാന സര്‍വിസ് തിയതി കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) തീരുമാനിക്കാത്തതിനാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ