കെ.എസ്.ടി.പി; കാസര്‍കോട് കാഞ്ഞങ്ങാട് റോഡ് പ്രവർത്തി ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കും
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോസ് കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള മുഴുവന്‍ റോഡിന്റെയും പ്രവൃത്തി ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രിയുമായ ഇചന്ദ്രശേഖരന് കെ.എസ്.ടി.പി അധികൃതരുമായി നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ഇകബാല് ജംഗ്ഷന് മുതല്‍ സ്മൃതി മണ്ഡപം വരെയുള്ള കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് പ്രവൃത്തി ഈ മാസം 30 നകം പൂര്‍ത്തീകരിക്കും. കൂടാതെ സ്മൃതി മണ്ഡപം മുതല്‍ ആലാമി പള്ളി ജംഗ്ഷന് വരെയുള്ള ഭാഗം വീതി കൂട്ടി വികസിപ്പിക്കുന്നതിനായി പുതിയ പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ ധാരണയായി.കാഞ്ഞങ്ങാട് സൗത്തിലും ,കൈലാസ് ജംഗ്ഷനിലും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും. കാഞ്ഞങ്ങാട് നഗരത്തിലെ സര്‍വ്വീസ് റോഡുകള്‍ 40 മീറ്റര്‍ വരെ വീതി കൂട്ടി ടാര്‍ ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗര സഭ ചെയര്മാന് വി.വി രമേശന്, ആര് ഡി ഒ ബിജു.സി, കെ.എസ്.ടി.പി എക്സികുട്ടീവ് എഞ്ചിനീയര്‍ കെ.എ ജയ, അസി. എഞ്ചിനിയര്‍ മധു.പി, കെ.എസ്.ടി.പി മാനേജര്‍ പി.എന്‍ ശശികുമാര്‍ ,തഹസില്‍ദാര്‍ എസ്.ശശിധരന് പിള്ള പി.എ കെ.പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ