ബുധനാഴ്‌ച, സെപ്റ്റംബർ 19, 2018
കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ  ക്ലബ്ബ് സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹിളാ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജംഷീദ്‌ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ വനിത ലീഗ്‌ ജില്ലാ  സെക്രട്ടറി ഷാഹിന സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സി.എം. ആമിന  യ്ക്ക്  സ്വർണ്ണ നാണയവും മൊമെന്റോയും നൽകി. തുടർന്നുള്ള മൂന്നു സ്ഥാനക്കാരായ അനീസ, മുർസാന, ഹസീന എന്നിവർക്ക് മൊമെന്റോ സമ്മാനിച്ചു. പരിപാടിയിൽ  മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ബഷീർ മട്ടുമ്മൽ, ക്ലബ്ബ് ഭാരവാഹികളായ ഇജാസ്, മുസമ്മിൽ, ജുനൈദ്, അൻസാരി, മർസൂക്ക്‌,വനിത ലീഗ് നേതാക്കളായ ഷീബ ഉമ്മർ, കുഞ്ഞാമി, ഖദീജ നോർത്ത് ചിത്താരി, ഇർഷാദ് സി.കെ, ബഷീർ കുശാൽ  എന്നിവർ പ്രസംഗിച്ചു.നൗഫൽ തായൽ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ