സ്‌കൂട്ടി കെ.എസ്.ആര്‍.ടി.സി ബസിനടിയിലായി; യാത്രക്കാരന്റെ രണ്ടു പല്ല് കൊഴിഞ്ഞു
കാഞ്ഞങ്ങാട്: പുതിയ കോട്ട ബസ് സ്റ്റോപ്പിനും സ്മൃതി മണ്ഡപത്തിനും ഇടയില്‍ നടന്ന വാഹനാപകടത്തില്‍ സ്‌കൂട്ടി കെ.എസ്.ആര്‍.ടി.സി.ബസിനടയിലേക്ക് പോയി. ബാങ്ക് ഉദ്യോഗസ്ഥനായ സ്‌കൂട്ടി യാത്രക്കാരന് പരിക്കേറ്റു. ബാങ്ക് മാനേജരായ അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞ പോയി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും യാത്രക്കാരുമായി കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസ് പുതിയ കോട്ടയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടര്‍ പെട്ടെന്ന് ശ്രീകൃഷ്ണ മന്ദിരം റോഡിലേക്ക് വെട്ടിച്ചപ്പോള്‍ പിറകില്‍ വന്ന ബസിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തെറിച്ചുവീണ ബൈക്കുയാത്രക്കാരനെ ജില്ലാശുപത്രിയിലേക്ക് മാറ്റി. ബസിനടിയിലായ സ്‌കൂട്ടറില്‍ നിന്നും പെട്രോള്‍ ലീക്കായി റോഡിലേക്ക് പരന്നതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി. അല്‍പ്പസമയം ഗതാഗത തടസം ഉണ്ടായി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ