കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന വികസനത്തെ ചൊല്ലി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശനും റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരനും തമ്മില്‍ പോര്. കാഞ്ഞങ്ങാട് നഗരത്തില്‍ നടക്കുന്ന മന്ത്രി കൊണ്ടു വന്ന വികസനം ചെയര്‍മാന്‍ സ്വന്തം പേരിലാക്കുന്നുവെന്ന വിമര്‍ശനമാണ് മന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിയുമായ സി.പി.ഐക്കുള്ളത്. ചെയര്‍മാനാവട്ടെ കൊണ്ടു വരുന്ന വികസനത്തിനെല്ലാം തന്റെ കൈയ്യൊപ്പുള്ളതായി ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇതോടെ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ശക്തമായ പോരാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ഒരു സായാഹ്ന പത്രത്തില്‍ ടൂറിസം വകുപ്പും റവന്യു വകുപ്പും ചേര്‍ന്ന് നടപിലാക്കിയ പൈതൃക തെരുവ് പദ്ധതി നഗരസഭയുടെ പേരിലാക്കിയ സംഭവം വാര്‍ത്തയായി വന്നിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ടൗണ്‍ സ്‌ക്വയറും പൈതൃക തെരുവും എന്ന ആശയം മുന്നോട്ട് വെച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രിയും അന്നത്തെ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവും ഡി.ടി.പി.സി ഉദ്യോഗസ്ഥരും ഇതിനുള്ള സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസിലെ കാട് പോലും നുണ്ട് കയറിയായിരുന്നു അന്ന് പരിശോധന നടത്തിയത്. 40 സെന്റ് സ്ഥലം പൈതൃക തെരുവിനായും ടൗണ്‍സ്‌ക്വയറിനുമായി ക ണ്ടെത്തുകയും ചെയ്തു.എന്നാല്‍ ഇതിനിടയില്‍ ഈ പദ്ധതി തങ്ങളുടേതാണെന്ന് പറഞ്ഞ് നഗരസഭ രംഗത്ത് വന്നു. ടൂറിസം വകുപ്പിന്റെ കണ്‍സള്‍ട്ടന്റുമാരായ രാജീവ് മാനുവല്‍, വി ധീരജ് എന്നിവരെ കൊണ്ട് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനും മറ്റും ചേര്‍ന്ന് പദ്ധതി പ്രഖ്യാപനം നടത്തുകയും നഗരത്തിന്റെ മുഖം മാറ്റാന്‍ നഗരസഭ ചെയ്യുന്ന വികസന പദ്ധതികള്‍ എന്ന പേരില്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. കുടാതെ മന്ത്രി ചന്ദ്രശേഖരന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് നടപിലാക്കിയ ഹൈമാസ്റ്റ് പൊന്‍ വെളിച്ചവും, പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് നടപിലാക്കിയ അലാമിപള്ളി അരയിക്കടവ് റോഡിന്റെ പിതൃത്വവും നഗരസഭ നേരത്തെ ഏറ്റടുത്തത് വിവാദമായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടാണ് പല പദ്ധതികളും നടപിലാക്കുന്നതെന്നാണ് ചെയര്‍മാനുമായി ബന്ധപ്പെട്ട് നടക്കുന്നവര്‍ പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ