ബുധനാഴ്‌ച, സെപ്റ്റംബർ 19, 2018
തൃശൂര്‍ : ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പിടിയില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തില്‍ വെച്ചാണ് ഇയാള്‍ നിര്‍ധന വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലിസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി.

ഒളിവില്‍ കഴിഞ്ഞിരുന്ന സ്വാമി ശ്രീനാരായണ ധര്‍മവ്രതനെ ചെന്നൈയില്‍ നിന്നാണ് ആളൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്. താമരാക്ഷന്‍ എന്നാണ് ഇയാളുടെ പൂര്‍വാശ്രമത്തിലെ പേര്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ