കാഞ്ഞങ്ങാട് :പണി പൂര്‍ത്തീകരിച്ചിരിക്കുന്ന കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലെ ശൗചാലയ ടാങ്കില്‍ നിറയെ കക്കൂസ് മാലിന്യം നിറച്ച നിലയില്‍. ശുദ്ധജല പൈപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ എന്‍ജിനീയറും കൗണ്‍സിലര്‍മാരും ശൗചാലയത്തിന്റെ ഷട്ടറിന്റെ പുട്ടു തകര്‍ത്ത നിലയില്‍ കണ്ടത്.
തുടര്‍ന്ന് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് പുതിയ ശൗചാലയത്തിന്റെ ടാങ്കിന്റെ മൂടി കുത്തിയിളക്കി പകുതിയോളം ഭാഗം കക്കൂസ് മാലിന്യം നിറച്ചതായി കണ്ടത്. പിറകുവശത്തെ ചുമരും തുരന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനയില്‍ പുറത്തുള്ള പഴയ കക്കൂസ് ടാങ്കില്‍ നിന്നും മോട്ടോര്‍ ഉപ യോഗിച്ച് പുതിയ ടാങ്കി ലേക്ക് മാലിന്യം നിറച്ചതാണെന്നു വ്യക്തമായി പഴയ ടാങ്ക് മാലിന്യം നിറഞ്ഞ നിലയിലാണ്. ഇത് മാറ്റേണ്ട ഉത്തരവാദിത്വം നിലവിലെ ശൗചാലയം നടത്തിപ്പികാരനാണെന്നിരിക്കെ ഇതിന് ഭീമമായ തുക ചെലവാകുമെന്ന് കണ്ടതിനാലാണ് ഇത് ലാഭിക്കാനായി. രാത്രിയുടെ മറവില്‍ നിലവിലെ കരാറുക്കാരന്റെ നേതൃത്വത്തില്‍ പഴയ ടാങ്കി ലെ കക്കൂസ് മാലിന്യം പുതിയ ശൗചാലയത്തിലെ ടാങ്കിലേക്ക് ഒഴുക്കിയതെന്നാണ് സൂചന ലഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ