വ്യാഴാഴ്‌ച, സെപ്റ്റംബർ 20, 2018
കൊച്ചി : പൊതു നിരത്തുകളിലെ മുഴവന്‍ ഫ്‌ളക്‌സും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതിയായ അനുമതികളില്ലാതെ പൊതു സ്ഥലങ്ങളില്‍സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കുന്ന വിധത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗ ശേഷം അവ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണമെന്നും നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ