കര്‍ണാടക: ഇന്ധനവില താങ്ങാന്‍ പ്രധാനമന്ത്രിക്കും കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെട്രോയില്‍ സഞ്ചരിക്കുന്ന മോദിയുടെ ചിത്രം സഹിതമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു കാഴ്ചക്കാരെ ഞെട്ടിച്ച് മോഡി എക്‌സ്പ്രസ് മെട്രോയില്‍ യാത്ര ചെയ്തത്. ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഡി യാത്ര ചെയ്തത്. ദ്വാരകയിലേക്ക് സാധാരണ റോഡിലൂടെയാണ് പ്രധാനമന്ത്രി പോകുന്നത്. പക്ഷേ മോഡി സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടില്‍ അറ്റകുറ്റ പണി നടക്കുകയായിരുന്നു. ഇതു കാരണം പ്രധാനമന്ത്രി റോഡ് മുഖനേ യാത്ര നടത്തിയാല്‍ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുമെന്ന മുന്നറിയിപ്പ് പരിഗണിച്ചാണ് മോഡി മെട്രോയില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ