ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
തിരുവനന്തപുരം: നവകേരളത്തിനായി കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ സഹായങ്ങള്‍ ഇനിയും ആവശ്യമുള്ളതിനാലാണ് കേരളാ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. ഈ വരുന്ന 25ന് വൈകുന്നേരം അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടുള്ളത്.

പ്രളയ ദുരന്തത്തില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാനത്തിനുണ്ടായ നഷ്ടമായ 4,796.35 കോടി രൂപയുടെ നഷ്ടമടങ്ങിയ നിവേദനം സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഇ-മെയില്‍ വഴിയാാണു സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തു സന്ദര്‍ശനം നടത്തുകയാണ്. സംഘം തിങ്കളാഴ്ച മുഖ്യമന്ത്രിയെയും റവന്യുമന്ത്രിയെയും കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ