ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്: പൂച്ചക്കാട് റൗളത്തുല്‍ ഉലും മദ്രസ്സ കമ്മിയുടെയും കൊമേഴ്‌സല്‍ കോംപ്ലക്സ്  നിര്‍മ്മാണ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന മതപ്രഭാഷണവും, കൂട്ടപ്രാര്‍ത്ഥനയും നടത്തി.ഖാസി വലിയുല്ലാഹി നഗറില്‍ നടന്ന സമ്മേളനം അബ്ദുള്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പൂച്ചക്കാട് മാളികയില്‍ മുഹമ്മദ് കുഞ്ഞി ഹാജി  അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും,കണ്ണൂര്‍ ജില്ലാ സെക്രട്ടറിയയും, പുറത്തില്‍ ശൈഖുമായ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൗലവി് കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിച്ചു .മുഹാജിര്‍ കപ്പണ, സി.കെ.കെ.മാണിയൂര്‍, ഹാശിം ഫൈസി ഇര്‍ഫാനി, ഹാഫിള് സുബൈര്‍ മൗലവി, മുഹമ്മദലി മൗലവി, ആവിയില്‍ മുഹമ്മദ് കുഞ്ഞി, ശറഫുദ്ദീന്‍ മാസ്റ്റര്‍, മാഹിന്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ