ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ ബാലഭാസകറിന്റെ രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കര്‍ ചതീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഡ്രൈവറും ആശുപത്രയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ