ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് സമീപം കെ.എസ്.ടി.പി റോഡ് അപകട കുരുകാക്കുന്നു. ഇന്ന് രാവിലെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്് യുവാവിന് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന കോട്ടിക്കുളം സ്വദേശി സുല്‍ത്താനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. തലക്ക് ഗുരുതര പരി ക്കേറ്റ സുല്‍ത്താനെ മംഗാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടെയുണ്ടായിരുന്ന ഇല്യാസിനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 60 പി 5298 ഹോണ്ട സ്‌കൂട്ടിയാണ് അപകടത്തില്‍ പ്പെട്ടിരിക്കുന്നത്. നേരത്തെയും നോര്‍ത്ത് കോട്ട ച്ചേരിയിലെ ആകാശ് ഓഡി റ്റോറിയത്തില്‍ അപകടങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ മാസം നടന്ന അപകടത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. കോട്ടച്ചേരിയില്‍ ആകാശ് ഓഡി റ്റോറിയത്തിന് മുന്‍വശത്ത് രണ്ട് ഭാഗ ത്തേക്കും വാഹനങ്ങള്‍ക്ക് തിരിയാനുള്ള കട്ടിംഗുകള്‍ ഒരു ഭാഗത്ത് മാത്രമാക്കി വെച്ചിരിക്കുകയാണ്. ഇതു കാരണം അപകടങ്ങള്‍ ഇവി ടെ പതിവാണ്. കെ.എസ്.ടി.പി അധികൃതരുടെ റോഡ് പ്രവര്‍ത്തിയിലുള്ള പിടിപ്പു കേടാണ് ഇതിനു കാരണമെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ