ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്: പുതിയകോട്ട കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പാലത്തിന്റെ സര്‍വ്വെ നടപടികള്‍ ആരംഭിച്ചു. ഇന്ന് രാവി ലെയാണ് മേല്‍പാല പ്രവര്‍ത്തിയുടെ സര്‍വ്വെ ആരംഭിച്ചത്. കാഞ്ഞങ്ങാ ട്ടെ തീര ദേശ മേഖലയിലെ ഗതാഗത തടസങ്ങളില്ലാതാക്കുന്ന പ്രവര്‍ത്തിയാണ് കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ മേല്‍പാല പ്രവര്‍ത്തി. 39.44 കോടി രൂപയാണ് മേല്‍പാല പ്രവര്‍ത്തി നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. 2013ലാണ് മേല്‍പാലം വേണ മെന്നാവശ്യ പ്പെട്ട് കെ മുഹമ്മദ് കുഞ്ഞി ചെയര്‍മാനും കെ.പി മോഹനന്‍ കണ്‍വീനറുമായി കര്‍മ്മ സമിതി രൂപീകരിച്ചത്. 2014 കേന്ദ്ര സര്‍ക്കാര്‍ പാലത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാറി ന്റെ കര്‍മ്മ സിമിതി നിരന്തരമായ സമ്മര്‍ദ്ദവും ചെലുത്തി. 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാലത്തി ന്റെ നിര്‍മാണത്തിനായി 38 കോടി അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍പാല നിര്‍മാണത്തിനായി തുല്യമായ വിഹിതം വഹിക്കണ മെന്ന വ്യവസ്ഥ വന്നതോടെ പദ്ധതിയു ടെ ഡി.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 19 വാര്‍ഡുകളി ലെ ജനങ്ങള്‍ക്ക് മേല്‍പാലം ഏ റെ ഗുണം ചെയ്യും. കുടാ തെ നീ ലേശ്വരം നഗരസഭയി ലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, മരക്കാപ്പ് കടപ്പുറം, കടിഞ്ഞിമൂല എന്നീ പ്ര ദേശങ്ങളി ലേക്ക് എളുപ്പത്തില്‍ എത്തി ച്ചേരാന്‍ ഇതുവഴി കഴിയും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ