ന്യൂഡൽഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനു വിദേശസഹായം സ്വീകരിക്കുന്നതിൽ തടസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി സമയമെടുത്തു കേട്ടെന്നും വിവിധ മന്ത്രാലയങ്ങൾക്കു പ്രധാനമന്ത്രി നിർദേശങ്ങൾ നൽകിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസികളിൽനിന്നു സഹായം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയോടു പറഞ്ഞു. 5000 കോടി സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനായി അടുത്ത മാസം കേന്ദ്ര ധനമന്ത്രാലയത്തിനു വിശദറിപ്പോർട്ട് നൽകും. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണമെന്നും വായ്പാപരിധി ഉയർത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
റോഡ് ഫണ്ടായി 3000 കോടി ആവശ്യപ്പെട്ടെന്നും കേരള പ്രതീക്ഷ കൈവിടേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ