കണ്ണൂര്‍: 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭയില്‍ മുന്‍ ഏവിയേഷന്‍ മന്ത്രിയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്പിയുമായ സി എം ഇബ്രാഹിം കണ്ണൂരില്‍ മത്സരിക്കുമെന്ന് അദ്ദേഹത്തെ ആസ്പദമാക്കി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ നീര്‍വെലിയില്‍ കല്ല്യാണം കഴിച്ചതോടെയാണ് കര്‍ണ്ണാടക സ്വദേശിയായ സി എം ഇബ്രാഹിം കണ്ണൂരിന്റെ മരുമകനായത്. കര്‍ണ്ണാടകയില്‍ നിന്ന് ജനതാദള്‍ പരിവാറില്‍ കൂടി കര്‍ണ്ണാടകയില്‍ എം എല്‍ എ ആയ സി എം ദേവഗൗഡ , ഐ കെ ഗുജറാള്‍ എന്നിവരുടെ മന്ത്രിസഭയില്‍ ഏവിയേഷന്‍ മന്ത്രിയും, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുമായി. നിലവില്‍ കര്‍ണ്ണാടക നിയമസഭാ കൗണ്‍സില്‍ അംഗമായ സി എം ഇബ്രാഹിം കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ കണ്ണൂരിലെ പാര്‍ട്ടി ഉരുക്ക് കോട്ടകളില്‍ വിള്ളല്‍ വന്നേക്കാമെന്ന ആശങ്കയിലാണ് സി പി എം. എ പി വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സി എം ന്യൂനപക്ഷ വോട്ട് കണ്ണ് വെച്ചിരിക്കുന്ന സി പി എമ്മിന് കടുത്ത വെല്ലുവിളിയാകും. തലശേരി -മൈസൂര്‍ റയില്‍വേ പാത യാഥാര്‍ഥ്യമാക്കുകയാണ് സി എം ഇബ്രാഹിന്റെ അടുത്ത ലക്ഷ്യം. ചാണക്യ സെന്‍ട്രല്‍ ഫോര്‍ സോഷ്യല്‍ പ്‌ളാനിങ് നടത്തിയ പ്രാഥമിക പഠനത്തില്‍ സി പി എമ്മിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സി എം ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വം കാരണമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ