നാഷണൽ വിമൻസ് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം അടുപ്പു കൂട്ടി സമരം നാളെ

നാഷണൽ വിമൻസ് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം അടുപ്പു കൂട്ടി സമരം നാളെ

കാഞ്ഞങ്ങാട്  : വർദ്ധിച്ചു വരുന്ന പാചക വാതക ഗ്യാസ് വില വർധനയ്‌ക്കെതിരെ വേറിട്ട ഒരു സമര മുറയ്ക്ക് തയ്യാറെടുക്കുകയാണ് കാഞ്ഞങ്ങാടിലെ ഒരു വിഭാഗം സ്ത്രീകൾ . നാഷണൽ വിമൻസ് ലീഗിന്റെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കാഞ്ഞങ്ങാട് നഗരത്തിൽ അടുപ്പു കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 27 ന് വ്യാഴാഴ്ച രാവിലെ പത്തു മണിക്കു നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ സുലൈഖ അടുപ്പു കൂട്ടി സമരം ഉദ്‌ഘാടനം ചെയ്യും . നിരവധി സാമൂഹ്യ പ്രവർത്തകരും, പൊതു പ്രവർത്തകരും സമര പന്തൽ സന്ദർശിച്ചു സമരത്തിനു ഐക്യദാർഡ്ഡ്യം പ്രഖ്യാപിക്കും .

Post a Comment

0 Comments