അരീക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് താഴത്തങ്ങാടി സ്വദേശി നാലകത്ത് ഷൗക്കത്താണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോൺ പൊലീസ് കസ്റ്റഡിയിലാണ്.
ഹൈദരലി ശിഹാബ് തങ്ങളുടെയും സിനിമ താരത്തിെൻറയും ചിത്രം മോർഫ് ചെയ്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ-സാമുദായിക ചേരിതിരിവിന് ശ്രമിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫും ഏറനാട് മണ്ഡലം വൈസ് പ്രസിഡൻറും അരീക്കോട് ഗ്രാമപഞ്ചായത്തംഗവുമായ ഉമർ വെള്ളേരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
0 Comments