കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങി
Wednesday, September 26, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് എസ്.ഐ സ ന്തോഷ് കുമാര്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. ഇതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സംവിധാനം ക്രമീകരിക്കപ്പെട്ടു കഴിഞ്ഞു. ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം നിയന്ത്രിച്ചു വരുന്നു. കെ.എസ്.ടി.പിയാണ് കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരിയില്‍ ട്രാഫിക്ക് നിയന്ത്രണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട്കാസര്‍ കോട് റൂട്ടില്‍ മുപ്പത് സെക്കന്റ് പച്ചയും ഇരുപത് സെക്കന്റ് ചുവപ്പും കത്തിച്ചും മാവുങ്കാല്‍ കാഞ്ഞങ്ങാട് റെയില്‍വേ, ആവിക്കര റൂട്ടില്‍ മുപ്പത് സെക്കന്റ് ചുവപ്പും ഇരുപത് സെക്കന്റ് പച്ചയും സിഗ്‌നല്‍ ലൈറ്റ് പ്രകാശിപ്പിച്ചാണ് പരീക്ഷണടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ട്രാഫിക്ക് സിഗ്‌നല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കാഞ്ഞങ്ങാട് കെ.എസ്.ടി.പി ദേശീയ പാതയില്‍ മാത്രമായി സിഗ്നല്‍ സംവിധാനം ഒതുക്കാനുള്ള പരിപാടിയും പൊലിസിനുണ്ട്.
0 Comments