എം.എ യൂസഫലി നല്‍കിയ ഫണ്ട് സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ യോഗത്തില്‍ ബഹളം

എം.എ യൂസഫലി നല്‍കിയ ഫണ്ട് സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ യോഗത്തില്‍ ബഹളം

കാഞ്ഞങ്ങാട്: ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയിലേക്ക് പത്മശ്രീ എം.എ യൂസഫലി നല്‍കിയ സംഭാവനയെ സംബന്ധിച്ച് വന്ന അജണ്ടയില്‍ ചര്‍ച്ച നടക്കാത്തതി നെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൗണ്‍സില്‍ അജണ്ടയില്‍ 43-ാമത്തെ അജണ്ടയായി വന്ന ഫണ്ട് സംബന്ധിച്ചുള്ള അജണ്ട ചര്‍ച്ച നഗരസഭ ചെയര്‍മാന്‍ വിസമ്മതിച്ചതോടെയാണ് ബഹളമുണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും നഗരസഭ ചെയര്‍മാനും തമ്മില്‍ വാക്കേറ്റമുണ്ടായി. ചെയര്‍മാന്‍ വി.വി ര മേശന്‍ സംഭവത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.
             ഇതു കുടാതെ അകാരണമായി നഗരസഭ ജീവനക്കാരന്‍ മുഹമ്മദ് റിയാസിനെ സസ് പെന്റ് ചെയ്തത് സംസാരിക്കാന്‍ ചെയര്‍മാന്‍ വിസമ്മതിച്ചതും ബഹളത്തിന് കാരണമായി. നേരത്തെ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു വെന്നും അത് ചെയര്‍മാന്‍ ലംഘിക്കുകയായിരുന്നുവെന്ന് മുസ്ലിംലീഗ് നഗരസഭ പാര്‍ല മെന്ററി ലീഡര്‍ കെ മുഹമ്മദ് കുഞ്ഞി അറിയിച്ചു. അതേ, സമയം വെള്ളിയാഴ്ച നടന്ന നഗരസഭയി ലെ അജണ്ടയിലെ പലതി നൊടും വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നഗരസഭയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കല്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് കൗണ്‍സില്‍ യോഗത്തിനു മുമ്പാകെ ആവശ്യമുയര്‍ന്നു.

                   നഗരസഭ കൗണ്‍സിലിനെ അറിയിക്കാതെ വാഹനങ്ങള്‍ വാടകയ് ക്കെടുത്ത സംഭവവും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. മതിയായ യോഗ്യതയില്ലാത്തവരെ ഡാറ്റ എന്‍ട്രി ഓപ്പ റേറ്ററായി നിയമിച്ചതും ചര്‍ച്ചയായി. തുടര്‍ന്ന് നിലവിലുള്ള നിയമനം മരവിപ്പിക്കാനും ബി. കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരെ ഡാറ്റ എന്‍ട്രി ഒപ റേറ്റര്‍മാരായി നിയമിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ അനധികൃത കെട്ടിടങ്ങളും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. അനധികൃത കെട്ടിടങ്ങള്‍ക്ക് നോട്ടീസ് കൊടുത്തിരുന്നുവെന്നും അവ പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗ ത്തെ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, അ സൈനാര്‍ കല്ലൂരാവി, അബ്ദുറസാഖ് തായിലക്കണ്ടി, ടി.കെ സുമയ്യ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments