തന്‍ബീഹ് 2018 ആത്മീയ സദസ്സും അനുമോദന യോഗവും സംഘടിപ്പിച്ചു

തന്‍ബീഹ് 2018 ആത്മീയ സദസ്സും അനുമോദന യോഗവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് കടപ്പുറം മീനാപ്പീസ് മുസ്ലിം ജമാഅത്ത് തന്‍ബീഹ് 2018 ആത്മീയ സദസ്സും അനുമോദന യോഗവും നടന്നു.
ജമാഅത്ത് പ്രസിഡന്റ് കെ ബി കുട്ടി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി എ അബ്ദുല്ല ഹാജി, കെ കെ ജാഫര്‍, കെ കെ സുബൈര്‍, സി എച്ച് നൂറുദ്ധീന്‍, കെ ടി അബ്ദുള്‍ റഹ്മാന്‍ ഹാജി, എം കെ അബൂബക്കര്‍ ഹാജി, മുഖ്യാതിഥി ഇബ്രാഹിം കുണിയ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അല്‍ ഹാജ് ഇ കെ മഹ് മൂദ് മുസ്ലിയാരെ സി സാറുല്‍ ഹഖ് ഹുദവി ഉപഹാരം നല്‍കി ആദരിച്ചു.

Post a Comment

0 Comments