ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചത് ഉറക്കച്ചടവുമായി; തടഞ്ഞു നിര്‍ത്തി മുഖം കഴുകിച്ച പൊലീസിന് അഭിനന്ദനപ്രവാഹം

ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചത് ഉറക്കച്ചടവുമായി; തടഞ്ഞു നിര്‍ത്തി മുഖം കഴുകിച്ച പൊലീസിന് അഭിനന്ദനപ്രവാഹം

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉറങ്ങിയ ഡ്രൈവറോട് പൊലീസ് സ്വീകരിച്ച സമീപനത്തിന്  സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സര്‍വീസിനിടയില്‍ ബസ് ഡ്രൈവറുടെ ഉറക്കച്ചടവ് ശ്രദ്ധയില്‍ പെട്ട വഴിയാത്രക്കാരിലൊരാള്‍ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നാലു ബസുകള്‍ തടഞ്ഞു നിര്‍ത്തി. ഇതില്‍ നിന്ന് ഉറക്കച്ചടവുള്ള ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാന്‍ വെള്ളവും കൊടുത്തു. പൊലീസിന്റെ ഈ പ്രവൃത്തിയാണ് നിമിഷ നേരം കൊണ്ട് ആളുകളുടെ അഭിനന്ദനം നേടിയത്. ഡ്രൈവറുടെ ഉറക്ക ക്ഷീണം മാറിയതിന് ശേഷമാണ് ബസ് യാത്രതുടരാന്‍ അനുവദിച്ചത്.

പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തിയതില്‍ യാത്രക്കാരില്‍ ചിലര്‍ പൊലീസിനോട് തട്ടിക്കയറിയിരുന്നു. എന്നാല്‍ ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിയാലുണ്ടാകുന്ന ദുരന്തം യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒന്നുകൂടി ഓര്‍മ്മിപ്പിച്ചതിന് ശേഷമാണ് പൊലീസ് മടങ്ങിയത്.

Post a Comment

0 Comments