മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് അംഗീകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ഇന്നു വിരമിക്കുന്ന അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ.എം.പങ്കജത്തെയാണ് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സസ്‌പെന്‍ഡ് ചെയ്തത്.
പ്രളയദുരിതാശ്വാസത്തില്‍ വില്ലേജ് ഓഫിസറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും മറ്റ് വകുപ്പുകളിലെ ജീവനക്കാരോടൊപ്പം യോജിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട സമയത്ത് സെക്രട്ടറി അത് ചെയ്തില്ലെന്നുമാണ് സസ്‌പെന്‍ഷന് കാരണമായി പഞ്ചായത്ത് വകുപ്പ് പറയുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാന്‍ സംവിധാനമുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരില്‍ അക്കൗണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യത്തിനോട് ഇവര്‍ വിസമ്മതിച്ചതാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ പേരില്‍ ഇവരെ ഭരണാനുകൂല ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പദ്ധതി വിഹിത വിനിയോഗത്തില്‍ പിന്നിലായിരുന്ന അടാട്ട് പഞ്ചായത്ത് പങ്കജം സ്ഥാനമേറ്റതിനുശേഷമാണ് മുന്‍നിരയിലേക്കെത്തിയത്. മൂന്നുമാസം കൊണ്ട് ഒരുവര്‍ഷത്തെ പദ്ധതിവിഹിതം ഇവര്‍ പൂര്‍ണമായി വിനിയോഗിച്ച് മന്ത്രിയുടെ ആദരവും ഇവര്‍ക്ക് ലഭിച്ചിരുന്നു.
പ്രേരകമെന്ന് പറയപ്പെടുന്നു. കോട്ടയം സ്വദേശിയായ ജീവനക്കാരിയെ ഭരണാനുകൂല സംഘടന നേതാക്കള്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നത്രെ. 2015-16ല്‍ പദ്ധതി വിഹിത വിനിയോഗത്തില്‍ പിറകിലേക്ക് പോയ അടാട്ട് പഞ്ചായത്തിനെ തദ്ദേശമന്ത്രി കെ.ടി. ജലീല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
0 Comments