പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി. പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസമില്ല. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമം കോടതി വിധി ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണെന്നു സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയുടെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ ആചാരങ്ങള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും ശിവസേന അറിയിച്ചു.
0 Comments