ദില്ലി: അഴിക്കോട് തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് വിധി കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന് സുപ്രിം കോടതി വ്യക്തമാക്കി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ വോട്ടിംഗില്‍ പങ്കെടുക്കാനോ ഷാജിക്ക് സാധിക്കില്ല. കേസ് പരിണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അമുസ്ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം വീടുകളില്‍ പ്രചരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ