കാഞ്ഞങ്ങാട്: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്,സേവാ ഭാരതി കാഞ്ഞങ്ങാട് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കസ്തുര്‍ബ മെഡിക്കല്‍ കോളേജ് മംഗലാപുരം, മണിപ്പാല്‍ കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് കസ്തുര്‍ബ മെഡിക്കല്‍ കോളേജ് മംഗലാപുരം, മണിപ്പാല്‍ കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ 18ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രണ്ട് മണിവരെ ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ചികില്‍സ ക്യാമ്പ് നടക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികില്‍സയ്ക്കായി ഒരു മാസത്തെ സമയപരിധിയില്‍ പതിനായിരം രൂപയുടെ ഇളവു ലഭിക്കും. നേതൃ രോഗ ചികില്‍സാ വിഭാഗം നൂറു കണ്ണടകളും മരുന്നുകളും സൗജന്യമായും ബി.പി, ഷുഗര്‍ ടെസ്റ്റ് എന്നീ ചികില്‍സകളും നടത്തും.
കാഞ്ഞങ്ങാട്ടെ പ്രമുഖ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പ ങ്കെടുക്കും. പത്ര സ മ്മേളനത്തില്‍ സി യൂസുഫ് ഹാജി, കെ.വി ലക്ഷ്മണന്‍, കെ ബാലകൃഷ്ണന്‍, എം വിനോദ്, സി.കെ ആസിഫ്, രജ്ഞിത്ത് എന്നിവര്‍ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ