കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും. വരും ദിവസങ്ങളില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. 19 ന് ചേരുന്ന യു.ഡി.എഫ് യോഗം സമരം ഏറ്റെടുക്കും എന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ.
ഇന്ന് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും അടുത്ത ദിവസം തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാനുമാണ് തീരുമാനംം. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് തീരുമാനമെടുത്തതായി ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റാലി പറഞ്ഞു.
ചേരാനിരിക്കുന്ന യുഡിഎഫ് യോഗം ജലീല്‍ വിഷയം ചര്‍ച്ച ചെയ്യും. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നാണ് യൂത്ത് ലീഗ് കണക്കുകുട്ടുന്നത്. ജലീലിനെ യുഡിഎഫ് ബഹിഷ്‌കരിക്കുന്ന തടക്കമുള്ള തീരുമാനമെടുക്കാനും സാധ്യതയുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ