ശനിയാഴ്‌ച, നവംബർ 17, 2018

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് 2018 ഡിസംബർ 9 മുതൽ 17 വരെ അതിവിപുലമായ രീതിയിൽ മുട്ടുന്തല ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി(ന:മ) നഗരിയിൽ നടക്കും.ഉറൂസിന്റെ വിജയത്തിനായി സംഘടക സമിതി രൂപീകരിച്ചു. മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി അദ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല , ട്രഷറർ അബ്ദുൽ ഖാദർ ഹാജി , വൈസ് പ്രസിഡന്റ് അഹ്‌മദ്‌ മമ്മു ഹാജി , സെക്രട്ടറിമാരായ അബ്ദുല്ല മീലാദ്  ഇബ്‌റാഹീം ആവിക്കൽ , റിസ്‌വാൻ കെ.ടി എന്നിവരും യോഗത്തിൽ പങ്കെടുത്തു

ചെയർമാൻ ഖൈസ് സൺലൈറ്റ്, ജനറൽ കൺവീനർ നൗഫൽ മുഹമ്മദ്, ട്രഷറർ നാസർ സി.എച്ചും ഓർഗനൈസിംഗ് കൺവീനറായി നാസർ മാസ്റ്റാജി എന്നിവരും വൈസ് ചെയർമാന്മാരായി മുഹമ്മദ് വെള്ളിക്കോത്ത് , ഖിളർ, അഹ്‌മദ്‌, ജാഫർ ദീനാർ , ബഷീർ  മൂസഹാജി, ഇസ്മായിൽ സൺലൈറ്റ് എന്നിവരെയും കൺവീനർമാരായി കരീം സി. എച്‌  സിദ്ദിഖ് പി.വി ,സലീം എൽ.കെ , ഫഹദ് മൂസ , അബ്ദുല്ല റഹ്മത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.
ഉറൂസിന്റെ വിജയത്തിനായി സബ് കമ്മിറ്റികളായ പബ്ലിസിറ്റി,ഡെക്കറേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ