ശനിയാഴ്‌ച, നവംബർ 17, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ശനിയാഴ്ച നടന്ന സംഘപരിവാര്‍ ഹര്‍ത്താലില്‍ വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി വന്ന ഭാഗത്തേക്ക് തിരിച്ച് വിടാൻ  സഹായിച്ച് പൊലിസും.  കോട്ടച്ചേരി സര്‍ക്കിളിലാണ് ഹര്‍ത്താലില്‍ ജനത്തിന് ഗുണമാവുന്ന രൂപത്തില്‍ സ്വാകാര്യ വാഹനങ്ങളെ അടക്കം അകമ്പടിയോടെ കൊണ്ടു പോകേണ്ട പൊലിസ് സംവിധാനം വാഹനങ്ങളെ കോട്ടച്ചേരിയില്‍ നിന്ന് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് ബസ് സ്റ്റാന്റിനിരകില്‍ വാഹനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ തടയുന്നത് കണ്ടായിരിക്കാം പൊലിസുകാര്‍ ഈ രീതിയില്‍ ചെയ്തതെങ്കിലും അത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഹര്‍ത്താലിലടക്കം ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ കൂടെ നില്‍ക്കേണ്ട പൊലിസ് സംവിധാനം ഈ രീതിയില്‍ പെരുമാറുന്നത് തീര്‍ത്തും കഷ്ടമായ കാര്യമായിട്ടാണ് തിരിച്ചു വിട്ട വാഹനത്തിലുള്ളവര്‍ പറഞ്ഞത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ