കിണറ്റില്‍ വീണ മയിലിനെ രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്
കാഞ്ഞങ്ങാട്: ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ മയിലിനെ കാഞ്ഞങ്ങാട്ടെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. അജാനൂര്‍ പഞ്ചായത്തിലെ വേലേശ്വരത്തെ വാസന്തിയമ്മ യുടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ട ഏകദേശം ഒന്നര വയസ്സുള്ള പെണ്‍മയിലിനെയാണ് കാഞ്ഞങ്ങാട് അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ് ന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ , ഫയര്‍മാന്‍ ഡ്രൈവര്‍ കെ.ടി.ചന്ദ്രന്‍, ഫയര്‍മാന്‍മാരായ ദിനായേല്‍.ഡി.എല്‍, അരുണ്‍കുമാര്‍.എ, ഹോം ഗാര്‍ഡ് സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ