ബുധനാഴ്‌ച, നവംബർ 28, 2018
കാഞ്ഞങ്ങാട്: വ്യാപാരി-വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റിനെതിരെ വാട്ട്‌സ് അപ്പില്‍ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അ ന്വേഷണം പൂര്‍ത്തിയായി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് സഞ്ചരിച്ച വാഹനം ഒക്‌ടോബര്‍ 3-ന് ചെങ്കളയില്‍ അപകടത്തില്‍പ്പെട്ടതിനെ സംബന്ധിച്ചുണ്ടായ പരമാര്‍ശമാണ് പരാതിക്കാധാരം.
വാട്ട്‌സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ വ്യാപാരി-വ്യവസായി ഏകോപന സമിതിക്കുള്ളിലുണ്ടായ പൊട്ടിത്തൊറിയില്‍ ജില്ലാ ജന.സെക്രട്ടറി ജോസ് തയ്യില്‍ അടക്കമുള്ളവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ജോസ് തയ്യില്‍ അടക്കം ഒമ്പത് പേരെ അച്ചടക്ക നടപടിയുടെ ഭാഗമായി സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
വാട്ട്‌സ് അപ്പ് സന്ദേശം പ്രചരിപ്പതില്‍ മുന്‍ ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ കാസര്‍കോട് പൊലിസില്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലിസ് അ ന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ പൊലിസ് തലവന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ