വ്യാഴാഴ്‌ച, ഡിസംബർ 13, 2018
കൊച്ചി: ലഘുലേഖ വിവാദത്തിൽ വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി ഹൈക്കോടതിയിൽ. ലഘുലേഖ വിഷയത്തിൽ എസ് ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കെ എം ഷാജി ആരോപിക്കുന്നത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി പി എം നേതാവ് ഹാജരാക്കിയതാണെന്നുമാണ് ഷാജിയുടെ വാദം.

തെറ്റായി മൊഴി നൽകിയ എസ്.ഐക്ക് എതിരെ നടപടി വേണമെന്നാണ് ഹർജിയിൽ ആവശ്യം. ഷാജിയുടെ ഹർജി കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥി എംവി നികേഷ് കുമാർ കെ എം ഷാജിക്കെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന്, കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന എൻ പി മനോരമയുടെ വീട്ടിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തെന്ന് ആയിരുന്നു എസ് ഐ കോടതിയിൽ മൊഴി നൽകിയത്. ഇതിനെതിരെയാണ് ഷാജി കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയിൽ എസ് ഐ ഹാജരാക്കിയ മഹസറിൽ ഈ ലഘുലേഖ ഉണ്ടായിരുന്നില്ലെന്നാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കെ എം ഷാജി പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ