ബുധനാഴ്‌ച, ഡിസംബർ 19, 2018
കാഞ്ഞങ്ങാട്: ധാര്‍മിക വിപ്ലവം പറയൂ ഇതാണെന്റെ മാര്‍ഗ്ഗം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് പുനസംഘടനാ കാമ്പയിന്‍ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സാമാപിച്ചതോട് കൂടി പൂര്‍ത്തിയായി. കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹാളില്‍ വെച്ച് നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സകരിയ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ജമാഅത്ത് വൈസ് പ്രസിസണ്ട് വി.സി അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ അസിസ് സഖാഫി കൗണ്‍സില്‍ നിയന്ത്രിച്ചു.

അബ്ദുള്ള ഹാജി മടിക്കൈ, എസ് വൈ എസ് സോണ്‍ സിക്രട്ടറി സത്താര്‍ പഴയ കടപ്പുറം, ജില്ലാ നേതാക്കളായ ഹാരിസ് ഹിമമി പരപ്പ, ശിഹാബ് പാണത്തൂര്‍, ശക്കിര്‍ മാസ്റ്റര്‍, മുന്‍ ജില്ല സിക്രട്ടറി സിദ്ധിഖുല്‍ മിസ്ബാഹ്, മുന്‍ ഡിവിഷന്‍ പ്രസിഡണ്ട് ശാഫി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പ്രധിനിധി സമ്മേളനത്തില്‍ എം.എ.റഹീം മാസ്റ്റര്‍ മലപ്പുറം ഉല്‍ബോധനം ചെയ്തു സംസാരിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി റിയാസ് പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി  സകരിയ അഹ്‌സനി (പ്രസിഡന്റ്),  ആശിഖ് അതിഞ്ഞാല്‍ (ജനറല്‍ സെക്രട്ടറി), റിയാസ് പഴയ കടപ്പുറം (ഫിനാന്‍സ് സെക്രട്ടറി), സിറാജ് ഹിമമി , സഫ് വാന്‍ തങ്ങള്‍, അഷ്‌റഫ് കെളവയല്‍, അഷ്ഫാഖ് നെല്ലിയടുക്കം, ഹസീബ് പുഞ്ചാവി, കലാം പുഞ്ചാവി, മര്‍ശ്ദ് ഫാളിലി (സെക്രട്ടറിമാര്‍),  ബാസിത്ത് കൊളവയല്‍ (സെക്രട്ടിയേറ്റ് അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ