വിശ്രമമില്ലാതെ, മാലിന്യങ്ങൾ നീക്കാൻ നേതൃത്വം നൽകി ഫിറോസ് വീണ്ടും അൽഭുതമായി
തിരുവനന്തപുരം: ഒരു മാസം നീണ്ട യുവജന യാത്ര, മഞ്ചേശ്വരം മുതൽ തിരുവനന്തപുരം കാൽനടയാത്ര 600 കിലോമീറ്റർ. അതെല്ലാം കഴിഞ്ഞ് തിരുവനന്തപുരത്ത് തിങ്കളാഴ്ച സമാപന മഹാ സമ്മേളനം കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ സമയം കണ്ടെത്താതെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയം പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി. ചൊവ്വാഴ്ച രാവിലെ തന്നെ തിരുവനന്തപുരത്ത് ജാഥ പോയ വഴിയിടങ്ങളിലെ സമാപന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിലെ മുഴുവൻ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് ഫിറോസ് നേതൃത്വം നൽകി.സംഭവം തന്റെ എഫ്.ബി പേജിൽ ഷെയർ ചെയ്ത തോ ടെ ഫിറോസിനെയും യൂത്ത് ലീഗിനെയും പ്രശംസിച്ച് നിരവധി കുറിപ്പുകളാണ് ആ എഫ്.ബി പേജിൽ വരുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ