കാഞ്ഞങ്ങാട്: മാവുങ്കാലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബാക്രമണം. മാവുങ്കാല്‍ പുതിയ കണ്ടത്തെ ദേവദാസിന്റെ വീടിന് നേരെയാണ്
ബുധനാഴ്ച രാത്രി 11.30 മണിയോടെ ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ദേവദാസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറിന് തീപിടിച്ചു.
വീടിന്റെ മുന്‍വശത്തെ റോഡില്‍ നിന്നാണ് ബോംബേറുണ്ടാ ത്. ദേവദാസിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബി ജെപി പ്രവര്‍ത്തകരായ അഞ്ചുപേരാണ് ഇതിനുപിന്നിലെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് വ്യാഴാഴ്ച രാവിലെ പ രിശോധനക്കെത്തി. ദേവദാസിന്റെ ഭാര്യ ശോഭയുടെ ഇളയച്ഛന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇളയച്ഛന്റെ മൃത ദേഹത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കാവി കൊടി പുതപ്പിക്കുകയും ശാന്തി മന്ത്രം ജപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തത് ദേവദാസി ന്റെ ഭാര്യയുടെ നേതൃത്വത്തില്‍ തടയുകയും കാവി പതാകയ്ക്ക് മേലെ ചെങ്കോടി പുതപ്പിക്കുകയും ചെയ്തത്് സംഘര്‍ഷത്തിനടയാക്കിയിരുന്നു. ഇതിനിടെ ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം ദാസനെ ഭീഷണി പ്പെടുത്തുകയും ചെയ്്തിരുന്നു. ഇതു സംബന്ധിച്ച് ദാസന്‍ പൊലിസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പെട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടയിലാണ് ദേവദാസിന്റെ വീട്ടില്‍ ബോം ബേറുണ്ടായത്. സംഭവത്തില്‍ ദാസന്റെ പരാതിയില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥല ത്തെത്തി പരി ശോധന നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ