വ്യാഴാഴ്‌ച, ഡിസംബർ 27, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരത് ഭവന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ആസ്സാം, മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളിലെ കലാ സംഘങ്ങളെ അണിനിരത്തി നോര്‍ത്ത് സോണ്‍ ഇന്ത്യ ഫെസ്റ്റ് സാംസ്‌കാരികോത്സവം  2018 മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. ത്രിപുരയിലെ ഹോ ജാഗിരി നാടോടി നൃത്തം, ബീഹുഡാന്‍സ്, ബോഡോ സീക്കിയ, ബസന്ത് റാസ് ലൈല, മണിപ്പൂര്‍ തൗഗല്‍ജഗോയ് എന്നീ നൃത്ത ഇനങ്ങള്‍ കാണികളില്‍ ആവേശമുണര്‍ത്തി. സംഘം സെക്രട്ടറി പി.കെ. നിശാന്ത് സ്വാഗതമോതിയ സാംസ്‌കാരിക സമ്മേളനത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു.പ്രൊഫസര്‍ എ.എം.ശ്രീധരന്‍, അഡ്വ.പി അപ്പുക്കുട്ടന്‍, അഡ്വ: കെ.രാജ് മോഹന്‍, ,സി. യൂസഫ് ഹാജി, ഐശ്വര്യ കുമാരന്‍, സി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ