വെള്ളിയാഴ്‌ച, ഡിസംബർ 28, 2018
കാഞ്ഞങ്ങാട്: ഖാസി ഹ സൈനാര്‍(ന.മ) പേരില്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്നിന് ചൊവ്വ ഉച്ചയ്ക്ക് മഖാം സിയാറത്തോടെ മഖാം ഉറൂസ് ആരംഭിക്കും. മഖാം സിയാറത്തിന് മാണിക്കോത്ത് ഖത്തീബ് മുഹ്‌യുദ്ധീന്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഫാറൂഖ് തായല്‍ പതാക ഉയര്‍ത്തും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാണിക്കോത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും. മുല്ല കോയ തങ്ങള്‍ സ്വാഗതം പറയും. മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളി ക്കോത്ത്, പാലക്കി കുഞ്ഞാഹമ്മദ് ഹാജി, മുഹമ്മദ് സു ലൈമാന്‍, എം.എന്‍ മുഹമ്മദ് ഹാജി, സന മാണിക്കോത്ത്, എം.പി അബ്ദുല്‍ മജീദ് മുസ്ല്യാര്‍, കബീര്‍ ഫൈസി ചെറുകോട്, സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ഹാദി മാണിക്കോത്ത്, വി.വി ഉസ്മാന്‍ ഫൈസി മാണി ക്കോത്ത്, ചുഴലി മുഹയുദ്ധീന്‍ മുസ്ല്യാര്‍, ജാഫര്‍ സാദിഖ് ദാരിമി, മുഹമ്മദ് ശാഫി ഫൈസി, ആദം ദാരിമി എന്നിവര്‍ പ്രസംഗിക്കും. അന്ന് രാത്രി ഒമ്പതിന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം നടക്കും. ജനുവരി രണ്ടിന് രാത്രി ഒമ്പതിന് ഉസ്താദ് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരിയുടെ പ്രഭാഷണം നടക്കും. തുടര്‍ന്നുള്ള കൂട്ടുപ്രാര്‍ഥനയ്ക്ക് മുരിയാട് ഉസ്താദ് നേതൃത്വം നല്‍കും. ജനുവരി മൂന്നിന് രാത്രി ഒമ്പതിന് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും ജനുവരി നാലിന് രാത്രി ഒമ്പത് മണിക്ക് ബഷീര്‍ സഅദി ചെറുകുന്ന് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിനും കൂട്ടുപ്രാര്‍ഥനയ്ക്കും സയ്യിദ് അലിയാര്‍ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ജനുവരി അഞ്ചിന് രാത്രി ഒമ്പതിന് സിറാജുല്‍ അല്‍ ഖാസിമി പത്താനപുരം പ്രഭാഷണം നടത്തും. ജനവരി ആറിന് രാത്രി ഒമ്പതിന് നവാസ് മന്നാനി പറവൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള കൂട്ടുപ്രാര്‍ഥനയ്ക്ക് സമസ്ത മുശാവറ അംഗം ശൈഖുന മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍ നേതൃത്വം നല്‍കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ