ചൊവ്വാഴ്ച, ഡിസംബർ 11, 2018
കാഞ്ഞങ്ങാട്: മുട്ടുന്തല ഹസ്രത്ത് ഷെയ്ഖ് ഇസ്ഹാഖ് വലിയുല്ലാഹി (ന:മ)യുടെ നാമധേയത്തില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുംന്തല മഖാം ഉറൂസിന് വന്‍ജന പങ്കാളിത്തം. ഡിസംബർ ഒമ്പതിന് ആരംഭിച്ച ഉറൂസിന് ജാതിമത വത്യാസമില്ലാതെ വൻ  ജനാവലിയാണ് ഒഴുകിയെത്തുന്നത്. ശൈഖുനാ മാണിയൂർ ഉസ്താദാണ് ഉറൂസ് പരിപാടി ഉദ് ഘാടനം ചെയ്തത്.

ഇന്ന് രാത്രി നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുനീർ ഹുദവി വിളയിൽ 'പിരിഞ്ഞു പോകണം നമുക്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഡിസംബര്‍ 12 ബുധന്‍ ഇശാഅ് നിസ്കാരാനന്തരം നൗഫല്‍ സഖാഫി കളസ  ഇമ്പമൂറും ദാമ്പത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഡിസംബര്‍ 13 വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം ദിഖ്റ് ഹല്‍ഖക്കും മജ്ലിസുന്നൂറിനും ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഓള്‍ കേരള ദഫ് കളി മത്സരം. ഒന്നാ സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് പത്തായിരം രൂപയും ട്രോഫിയും നല്‍കും.

ഡിസംബര്‍ 14 വെള്ളി ഇശാഅ് നിസ്കാരാനന്തരം മുഹമ്മദ് അല്‍ അസ്ഹരി (അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി,  ഈജിപ്ത്) ഉദ്ബോധനം നടത്തും. തുടര്‍ന്ന്  ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ പ്രഭാഷണം നടത്തും.

ഡിസംബര്‍ 15 ശനി ഇശാഅ് നിസ്കാരാനന്തരം സിംസാറുല്‍ഹഖ് ഹുദവി അബുദാബി പ്രഭാഷണം നടത്തും.

ഡിസംബര്‍ 16 ഞായര്‍ ഇശാഅ് നിസ്കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി സ്നേഹപൂര്‍വ്വം യുവതികളോട് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.തുടര്‍ന്ന് സമാപന ദുആ മജ്ലിസിന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.

ഡിസംബര്‍ 17 തിങ്കള്‍ ളുഹര്‍ നിസ്കാരാനന്തരം മൗലീദ് പാരായണവും മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനതോടുകൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ