ബുധനാഴ്‌ച, ഡിസംബർ 12, 2018
കാഞ്ഞങ്ങാട്: നിര്‍മാണം പുരോഗമിക്കുന്ന കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തി സ്ഥലത്തേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ച സ്ഥലത്തെ  വഴി മുസ്ലിംലീഗ് ജില്ലാ നേതാവ് പൂട്ടിയിട്ടു. ഇതു കാരണം കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തി സ്ഥലത്തേക്കുള്ള സാധനങ്ങള്‍ കൊണ്ട് പോകുന്നതിന് വലിയ ത്യാഗമാണ് കരാറുകാരായ ജിയോ ഫൗണ്ടേഷന്‍ എന്‍ജിനീയര്‍മാരും നിര്‍മാണ തൊഴിലാളികളും സഹിക്കുന്നത്. റെയില്‍വേ സ്് റ്റേഷനു അരികിലുള്ള ലീഗ് നോതാവും പ്രമുഖ കരാറുക്കാരനുമായ വ്യക്തിയുടെ സ്ഥലത്തുടെ സാധനങ്ങള്‍ കൊണ്ടു പോയാല്‍ അത് വേഗത്തില്‍ എത്തുന്നതിനും കുടാതെ കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനും സാധിക്കും. എന്നാല്‍ സ്ഥലം അദ്ദേഹം ഗേറ്റ് പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ്. ഇതു കൊണ്ട് തന്നെ സാധനങ്ങള്‍ എത്തിക്കുവാന്‍ മറ്റ് വഴികളെ ആശ്രയിച്ചു വരികയാണ് ജിയോ ഫൗണ്ടേഷന്‍. സോഷ്യല്‍ മീഡിയയിലടക്കം സംഭവം വന്‍ ചര്‍ച്ചയാവുകയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഇട പെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. അതിനിടയില്‍ മേല്‍പാല പ്രവര്‍ത്തിയുടെ  പീര്‍ വര്‍ക്കുകളെന്ന് വിളിക്കുന്ന വലിയ തൂണിന്റെ  എട്ട് തൂണുകളില്‍  അഞ്ചു തൂണുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 37 പൈലുകളാണ് മേല്‍പ്പാലത്തിനായി വേണ്ടത് അതില്‍ 30 എണ്ണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 12 കോടിയാണ് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് അതില്‍ 30 ശതമാനം വര്‍ക്കുകളും പൂര്‍ത്തിയായതായി എന്‍ജിനീയര്‍മാരും കണ്‍സള്‍ട്ടന്റും അറിയിച്ചു.  2019 ഒക്ടോബറോടെ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാവും.കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് റോഡ്‌സ് ആന്റ് ബ്രിഡ്‌ജെസ് കോര്‍പ്പറേഷന്‍ ജിയോ ഫൗ ണ്ടേഷന്‍ പണി ഏല്‍പ്പിക്കുന്നത്. സെപ്റ്റംബര്‍ 15 ന് തന്നെ അടിസ്ഥാന ജോലികള്‍  ജിയോ തുടങ്ങി. ഒക്ടോബറിലാണ് പൈലിംഗ് ജോലികള്‍ ആരംഭിച്ചത്.40 ഓളം അലപ്പുഴക്കാരാണ് പൈലിംഗ് ജോലികള്‍ ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ