ചൊവ്വാഴ്ച, ഡിസംബർ 11, 2018
ന്യൂഡല്‍ഹി: കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ജയ്പൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്ന 6ഇ-237 ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ നിന്നും 70 കിലോമീറ്റര്‍ പറന്ന ശേഷമാണ് കോക്പിറ്റിലും കാബിനിലും പുക പടര്‍ന്നത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങിനുള്ള അനുമതി തേടുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ